Saturday, February 16, 2008

രൌദ്രോമാ തമസം ഗമയാ!!! ( ന്നാലുമെന്‍റെ മമ്മൂക്കാ.... )

( 'മമ്മൂട്ടിയെ ആരാധിച്ചാല്‍' എന്ന പേരില്‍ ശ്രീ. തനേഷ്‌ തമ്പി ഇട്ട പോസ്റ്റില്‍ ഞാന്‍ കുറിച്ച കമന്‍റാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌. ഇത്‌ ഒരു പോസ്റ്റായി ഇവിടെക്കൂടി കിടന്നോട്ടേന്ന്‌ വെറുതേ കരുതി. രൌദ്രം എന്ന സിനിമ കണ്ട്‌ കഴിഞ്ഞപ്പോള്‍ എനിക്ക്‌ മനസ്സില്‍ വന്ന കാര്യങ്ങള്‍ ഒരു പോസ്റ്റായി ഇടണമെന്ന്‌ വിചാരിച്ചിരുന്നു. പിന്നെ, ആ സിനിമയെക്കുറിച്ചുള്ള നിരൂപണം വളരെ വിശദമായിത്തന്നെ നമ്മുടെ 'ഹരി' ( ലിങ്ക്‌ കൊടുക്കാന്‍ അറിയില്ല ) അദ്ദേഹത്തിന്‍റെ ബ്ളോഗില്‍ ഇട്ടിരുന്നു. അതിനാല്‍ പിന്നെ അത്‌ വേണ്ടന്ന്‌ വയ്ക്കുകയായിരുന്നു. പക്ഷെ, ഇന്ന്‌ തനേഷിന്‍റെ പോസ്റ്റ്‌ (http://samastham.wordpress.com/2008/02/15/mammootty/) കൂടി കണ്ടപ്പോള്‍ അതിനെക്കുറിച്ച്‌ ഇവിടെ കൂടി കിടന്നോട്ടെ എന്ന്‌ വിചാരിച്ചു. )
----------------------------------------------------------------------------------------------------------------------------------------------------------------
കൈരളി തീയറ്ററില്‍ നിന്നാണ്‌ ‘രൌദ്രം’ ഞാന്‍ കാണുന്നത്‌. വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന്‌ വച്ച മൃതദേഹത്തിന്‌ ആദരാജ്ജലികളര്‍പ്പിച്ച്‌ മടങ്ങുന്നവരില്‍ കാണപ്പെടാറുള്ള ബോധപൂര്‍വ്വമായ അച്ചടക്കവും ശാന്തതയും ദു:ഖവുമായിരുന്നു ഈ ചിത്രം കണ്ട്‌ മടങ്ങുന്നവരില്‍ കാണാന്‍ കഴിഞ്ഞത്‌. വരി വരിയായി അവര്‍ പുറത്തേക്ക്‌ ഒഴുകി നഗരത്തിന്‍റെ തിരക്കിലലിഞ്ഞു. എന്തിനായിരുന്നു ഇങ്ങനെ ഒരു സിനിമ എന്ന്‌ ചോദിക്കേണ്ടതില്ല. കാരണം രണ്‍ജി പണിക്കര്‍ക്ക്‌ വ്യക്തമായ ഒരു ‘ലക്ഷ്യം’ഉണ്ടായിരുന്നു എന്ന്‌ ഈ ചിത്രം കണ്ട ബഹുഭൂരിപക്ഷംപേര്‍ക്കും അറിയാം. ഇന്നത്തെ അഴുകിനാറിയ ‘ഇടത്‌ വിഭാഗീയ രാഷ്ട്രീയത്തിന്‍റെ’ ദുര്‍ഗന്ധം പേറുന്നതാണ്‌ ഈ സിനിമ. വി.എസ്‌ എന്ന ‘ജനനേതാവിന്‍റെ’ മേല്‍ ആവുന്നത്ര ചെളിവാരിപൊത്താന്‍ - ‘പത്രപ്രവര്‍ത്തകനും, എഴുത്തുകാരനും, ബുദ്ധിജീവിയും( ചുമ്മാ പറഞ്ഞതാ ), ചിന്തകനും, വാഗ്മിയും, ആംഗലേയ ഭാഷക്ക്‌ ഒരു പാട്‌ സംഭാവനകള്‍ നല്‍കിയവനും, കേട്ടാല്‍ പെടുത്ത്‌ പോവുന്ന തരത്തില്‍ സംഭാഷണങ്ങള്‍ പടച്ച്‌ വിടുന്നവനും, ഫാരിസ്‌ എന്നാല്‍ പ്ളാസ്റ്റര്‍ ഓഫ്‌ പാരിസ്‌ കൊണ്ടുണ്ടാക്കിയ എന്തോ സാധനമല്ലേ എന്ന്‌ ചോദിക്കുമാറ്‌ നിഷ്കളങ്കനുമായ’ - ശ്രീ. രണ്‍ജി പണിക്കര്‍ക്ക്‌ നന്നായി സാധിച്ചിരിക്കുന്നു. ഈ സിനിമ കണ്ടിറങ്ങുന്ന ചെറിയ ശതമാനം ആളുകളെങ്കിലും വി.എസിനെ മോശമായി കണ്ടേക്കാം. അത്‌ രണ്‍ജി പണിക്കരുടെ വിഷം നിറഞ്ഞ ബുദ്ധിയുടെ വിജയമല്ല. മറിച്ച്‌ മലയാള സിനിമയുടെ സ്വാധീന ശക്തി മാത്രം.


പിന്നെ, ഈ വീഡിയോയില്‍ കണ്ട ദൃശ്യം. ഇതിനെ രൌദ്രത്തിന്‍റെ ഹാങ്ങ്‌ ഓവര്‍ ആയി മാത്രം കണ്ടാല്‍ മതി. മേലുദ്യോഗസ്ത്ഥനെപ്പോലും എടുത്തിട്ടടിക്കുന്ന നരി ആയല്ലേ മമ്മൂട്ടി പൂണ്ട്‌വിളയാടിയത്‌. നട്ടുച്ച നേരത്ത്‌ ‘സുലുവിന്‍റെ പ്രോപ്പര്‍ട്ടി ‘ അടിച്ച്‌ മാറ്റാന്‍ ചെന്നതാണെന്ന് വിചാരിച്ച്‌ ആ പാവം മറ്റേ പാവത്തിന്‍റെ മുന്നില്‍ അറിയാതെ ഒന്ന് നരി ആയി പോയതാവും. പിന്നെ നമ്മള്‍ ഇതില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ നില്‍ക്കണ്ട. അടി കൊണ്ടവന്‍ ഇപ്പോള്‍ അവന്‍റെ കരണം തൊട്ടുഴിഞ്ഞ്‌ ഇത്‌ അയാള്‍ക്ക്‌ മമ്മൂട്ടി നല്‍കിയ അനുഗ്രഹം ആണെന്ന് ധരിച്ചിരിക്കയാവും. അവര്‍ ഒന്നാവും. നമ്മള്‍ പുറത്താവും.


ഒരു കാര്യം കൂടി. ഇനി കണ്ണടച്ച്‌ മനസ്സിന്‍റെ ഭിത്തിയില്‍ ഏഴ്‌ കുത്തിടുക. എന്നിട്ട്‌ ആ കുത്തുകള്‍ക്ക്‌ രണ്‍ജി പണിക്കര്‍, ദീപിക, ഫാരിസ്‌, കൈരളി ചാനല്‍, രൌദ്രം, മമ്മൂട്ടി, വാര്‍ത്ത എന്നിങ്ങനെ പേര്‌ കൊടുക്കുക. എന്നിട്ട്‌ കുത്തുകള്‍ ഏഴും കൂട്ടി യോജിപ്പിക്കുക. ഇപ്പോള്‍ പിണറായിയുടെ ചിത്രം തെളിഞ്ഞോ? ഇല്ലെങ്കില്‍ വീണ്ടും ആവര്‍ത്തിക്കുക. തെളിയുന്നവരെ. ആദ്യം തന്നെ ‘ തെളിഞ്ഞവര്‍ ‘ വീട്ടില്‍പ്പോയി പറമ്പില്‍ പത്ത്‌ കണ്ണന്‍ വാഴ വയ്ക്കുക. പ്രയോജനപ്പെടും. ലാല്‍ സലാം.

12 comments:

പോങ്ങുമ്മൂടന്‍ said...

ഒരു കാര്യം കൂടി. ഇനി കണ്ണടച്ച്‌ മനസ്സിന്‍റെ ഭിത്തിയില്‍ ഏഴ്‌ കുത്തിടുക. എന്നിട്ട്‌ ആ കുത്തുകള്‍ക്ക്‌ രണ്‍ജി പണിക്കര്‍, ദീപിക, ഫാരിസ്‌, കൈരളി ചാനല്‍, രൌദ്രം, മമ്മൂട്ടി, വാര്‍ത്ത എന്നിങ്ങനെ പേര്‌ കൊടുക്കുക. എന്നിട്ട്‌ കുത്തുകള്‍ ഏഴും കൂട്ടി യോജിപ്പിക്കുക. ഇപ്പോള്‍ പിണറായിയുടെ ചിത്രം തെളിഞ്ഞോ? ഇല്ലെങ്കില്‍ വീണ്ടും ആവര്‍ത്തിക്കുക. തെളിയുന്നവരെ. ആദ്യം തന്നെ ‘ തെളിഞ്ഞവര്‍ ‘ വീട്ടില്‍പ്പോയി പറമ്പില്‍ പത്ത്‌ കണ്ണന്‍ വാഴ വയ്ക്കുക. പ്രയോജനപ്പെടും. ലാല്‍ സലാം.

മറ്റൊരാള്‍\GG said...

പോസ്റ്റ് നന്നെ രസിച്ചു!

ഞാന്‍ സ്ഥിരം സന്ദര്‍ശകനായി..!


തുടരുക...

സസ്നേഹം

kaithamullu : കൈതമുള്ള് said...

വീണ്ടും വായിച്ചു.
രൌദ്രം കാണേണ്ടെന്നും വച്ചു.

Thanesh Thampi said...

ശരിയായ തീരുമാനം...

കാപ്പിലാന്‍ said...

ലാല്‍ സലാം

ഏ.ആര്‍. നജീം said...

നന്നായി , ഞാനും അവിടെ കമന്റ് ഇട്ടിരുന്നു ഈ കമന്റും വായിച്ചിരുന്നു.. :)

ഉപാസന | Upasana said...

നല്ല വിശകലനം പൊങ്ങുമൂടന്‍ ഭായ്
:)
ഉപാസന

ഗീതാഗീതികള്‍ said...

ഏതായാലും ഇനി രൌദ്രം കാണേണ്ടന്നു തീരുമാനിച്ചു.
ആ കുത്തുകള്‍ യോജിപ്പിക്കുക സൂപ്പര്‍!

konchals said...

രൌദ്രം കാണണം എന്നു വെച്ചതാ, ഇനി എന്തായാലും പോകുന്നില്ലാ.....

david santos said...

Excellent posting!
I loved this blog.
have a good weekend

lalrenjith said...

‘സുലുവിന്‍റെ പ്രോപ്പര്‍ട്ടി ‘ അടിച്ച്‌ മാറ്റാന്‍ ചെന്നതാണെന്ന് വിചാരിച്ച്‌ <<<<<<<<
<>.>>>>....>>>>>>


അടി കൊണ്ടവന്‍ ഇപ്പോള്‍ അവന്‍റെ കരണം തൊട്ടുഴിഞ്ഞ്‌ ഇത്‌ അയാള്‍ക്ക്‌ മമ്മൂട്ടി നല്‍കിയ അനുഗ്രഹം ആണെന്ന് ധരിച്ചിരിക്കയാവും. അവര്‍ ഒന്നാവും. നമ്മള്‍ പുറത്താവും.>>>>>>..........>>>>>>


ഇത്തരം പ്രയോഗം നന്നാകുന്നുണ്ട്‌.....

Sureshkumar Punjhayil said...

Rasikan post... Ashamsakal...!