Saturday, February 16, 2008

രൌദ്രോമാ തമസം ഗമയാ!!! ( ന്നാലുമെന്‍റെ മമ്മൂക്കാ.... )

( 'മമ്മൂട്ടിയെ ആരാധിച്ചാല്‍' എന്ന പേരില്‍ ശ്രീ. തനേഷ്‌ തമ്പി ഇട്ട പോസ്റ്റില്‍ ഞാന്‍ കുറിച്ച കമന്‍റാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌. ഇത്‌ ഒരു പോസ്റ്റായി ഇവിടെക്കൂടി കിടന്നോട്ടേന്ന്‌ വെറുതേ കരുതി. രൌദ്രം എന്ന സിനിമ കണ്ട്‌ കഴിഞ്ഞപ്പോള്‍ എനിക്ക്‌ മനസ്സില്‍ വന്ന കാര്യങ്ങള്‍ ഒരു പോസ്റ്റായി ഇടണമെന്ന്‌ വിചാരിച്ചിരുന്നു. പിന്നെ, ആ സിനിമയെക്കുറിച്ചുള്ള നിരൂപണം വളരെ വിശദമായിത്തന്നെ നമ്മുടെ 'ഹരി' ( ലിങ്ക്‌ കൊടുക്കാന്‍ അറിയില്ല ) അദ്ദേഹത്തിന്‍റെ ബ്ളോഗില്‍ ഇട്ടിരുന്നു. അതിനാല്‍ പിന്നെ അത്‌ വേണ്ടന്ന്‌ വയ്ക്കുകയായിരുന്നു. പക്ഷെ, ഇന്ന്‌ തനേഷിന്‍റെ പോസ്റ്റ്‌ (http://samastham.wordpress.com/2008/02/15/mammootty/) കൂടി കണ്ടപ്പോള്‍ അതിനെക്കുറിച്ച്‌ ഇവിടെ കൂടി കിടന്നോട്ടെ എന്ന്‌ വിചാരിച്ചു. )
----------------------------------------------------------------------------------------------------------------------------------------------------------------
കൈരളി തീയറ്ററില്‍ നിന്നാണ്‌ ‘രൌദ്രം’ ഞാന്‍ കാണുന്നത്‌. വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന്‌ വച്ച മൃതദേഹത്തിന്‌ ആദരാജ്ജലികളര്‍പ്പിച്ച്‌ മടങ്ങുന്നവരില്‍ കാണപ്പെടാറുള്ള ബോധപൂര്‍വ്വമായ അച്ചടക്കവും ശാന്തതയും ദു:ഖവുമായിരുന്നു ഈ ചിത്രം കണ്ട്‌ മടങ്ങുന്നവരില്‍ കാണാന്‍ കഴിഞ്ഞത്‌. വരി വരിയായി അവര്‍ പുറത്തേക്ക്‌ ഒഴുകി നഗരത്തിന്‍റെ തിരക്കിലലിഞ്ഞു. എന്തിനായിരുന്നു ഇങ്ങനെ ഒരു സിനിമ എന്ന്‌ ചോദിക്കേണ്ടതില്ല. കാരണം രണ്‍ജി പണിക്കര്‍ക്ക്‌ വ്യക്തമായ ഒരു ‘ലക്ഷ്യം’ഉണ്ടായിരുന്നു എന്ന്‌ ഈ ചിത്രം കണ്ട ബഹുഭൂരിപക്ഷംപേര്‍ക്കും അറിയാം. ഇന്നത്തെ അഴുകിനാറിയ ‘ഇടത്‌ വിഭാഗീയ രാഷ്ട്രീയത്തിന്‍റെ’ ദുര്‍ഗന്ധം പേറുന്നതാണ്‌ ഈ സിനിമ. വി.എസ്‌ എന്ന ‘ജനനേതാവിന്‍റെ’ മേല്‍ ആവുന്നത്ര ചെളിവാരിപൊത്താന്‍ - ‘പത്രപ്രവര്‍ത്തകനും, എഴുത്തുകാരനും, ബുദ്ധിജീവിയും( ചുമ്മാ പറഞ്ഞതാ ), ചിന്തകനും, വാഗ്മിയും, ആംഗലേയ ഭാഷക്ക്‌ ഒരു പാട്‌ സംഭാവനകള്‍ നല്‍കിയവനും, കേട്ടാല്‍ പെടുത്ത്‌ പോവുന്ന തരത്തില്‍ സംഭാഷണങ്ങള്‍ പടച്ച്‌ വിടുന്നവനും, ഫാരിസ്‌ എന്നാല്‍ പ്ളാസ്റ്റര്‍ ഓഫ്‌ പാരിസ്‌ കൊണ്ടുണ്ടാക്കിയ എന്തോ സാധനമല്ലേ എന്ന്‌ ചോദിക്കുമാറ്‌ നിഷ്കളങ്കനുമായ’ - ശ്രീ. രണ്‍ജി പണിക്കര്‍ക്ക്‌ നന്നായി സാധിച്ചിരിക്കുന്നു. ഈ സിനിമ കണ്ടിറങ്ങുന്ന ചെറിയ ശതമാനം ആളുകളെങ്കിലും വി.എസിനെ മോശമായി കണ്ടേക്കാം. അത്‌ രണ്‍ജി പണിക്കരുടെ വിഷം നിറഞ്ഞ ബുദ്ധിയുടെ വിജയമല്ല. മറിച്ച്‌ മലയാള സിനിമയുടെ സ്വാധീന ശക്തി മാത്രം.


പിന്നെ, ഈ വീഡിയോയില്‍ കണ്ട ദൃശ്യം. ഇതിനെ രൌദ്രത്തിന്‍റെ ഹാങ്ങ്‌ ഓവര്‍ ആയി മാത്രം കണ്ടാല്‍ മതി. മേലുദ്യോഗസ്ത്ഥനെപ്പോലും എടുത്തിട്ടടിക്കുന്ന നരി ആയല്ലേ മമ്മൂട്ടി പൂണ്ട്‌വിളയാടിയത്‌. നട്ടുച്ച നേരത്ത്‌ ‘സുലുവിന്‍റെ പ്രോപ്പര്‍ട്ടി ‘ അടിച്ച്‌ മാറ്റാന്‍ ചെന്നതാണെന്ന് വിചാരിച്ച്‌ ആ പാവം മറ്റേ പാവത്തിന്‍റെ മുന്നില്‍ അറിയാതെ ഒന്ന് നരി ആയി പോയതാവും. പിന്നെ നമ്മള്‍ ഇതില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ നില്‍ക്കണ്ട. അടി കൊണ്ടവന്‍ ഇപ്പോള്‍ അവന്‍റെ കരണം തൊട്ടുഴിഞ്ഞ്‌ ഇത്‌ അയാള്‍ക്ക്‌ മമ്മൂട്ടി നല്‍കിയ അനുഗ്രഹം ആണെന്ന് ധരിച്ചിരിക്കയാവും. അവര്‍ ഒന്നാവും. നമ്മള്‍ പുറത്താവും.


ഒരു കാര്യം കൂടി. ഇനി കണ്ണടച്ച്‌ മനസ്സിന്‍റെ ഭിത്തിയില്‍ ഏഴ്‌ കുത്തിടുക. എന്നിട്ട്‌ ആ കുത്തുകള്‍ക്ക്‌ രണ്‍ജി പണിക്കര്‍, ദീപിക, ഫാരിസ്‌, കൈരളി ചാനല്‍, രൌദ്രം, മമ്മൂട്ടി, വാര്‍ത്ത എന്നിങ്ങനെ പേര്‌ കൊടുക്കുക. എന്നിട്ട്‌ കുത്തുകള്‍ ഏഴും കൂട്ടി യോജിപ്പിക്കുക. ഇപ്പോള്‍ പിണറായിയുടെ ചിത്രം തെളിഞ്ഞോ? ഇല്ലെങ്കില്‍ വീണ്ടും ആവര്‍ത്തിക്കുക. തെളിയുന്നവരെ. ആദ്യം തന്നെ ‘ തെളിഞ്ഞവര്‍ ‘ വീട്ടില്‍പ്പോയി പറമ്പില്‍ പത്ത്‌ കണ്ണന്‍ വാഴ വയ്ക്കുക. പ്രയോജനപ്പെടും. ലാല്‍ സലാം.

Saturday, February 2, 2008

എം. കെ. ഹരികുമാറിന്‌ മാത്രം.

എന്നേക്കാള്‍ മുതിര്‍ന്നവനേ,

തെറ്റുകള്‍ മനുഷ്യസഹജമാണ്‌ എന്ന്‌ പറഞ്ഞ്‌ ഞാന്‍ എന്നെ ന്യായീകരിക്കുന്നില്ല. എങ്കിലും ഒന്ന്‌ പറയാം. ബൂലോഗ ക്ളബ്ബില്‍ ബഹുമാനപ്പെട്ട അഞ്ചല്‍ക്കാരന്‍ " ബൂലോകത്ത്‌ നിന്നും കലാകൌമുദിക്ക്‌ ഖേദപൂര്‍വ്വം " എന്ന പോസ്റ്റ്‌ ഞാന്‍ വായിക്കാനിടയാകുകയും അതില്‍ താങ്കള്‍ കുറിച്ച പലകാര്യങ്ങളും എന്നെ വല്ലാതെ വികാരംകൊള്ളിക്കയും ചെയ്തു. അതിനാല്‍ ആ സമയത്ത്‌ തന്നെ അതിനെക്കുറിച്ച്‌ തീര്‍ത്തും സഭ്യമല്ലാത്ത ഭാഷയില്‍ ഞാന്‍ പ്രതികരിക്കയും ചെയ്തു.

വാസ്തവത്തില്‍ അത്‌ താങ്കള്‍ അര്‍ഹിക്കുന്നു എന്ന ധാരണയില്‍ തന്നെയാണ്‌ ഞാന്‍ എഴുതിയത്‌. ഇപ്പോഴും അത്‌ അങ്ങനെതന്നെയെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഞാന്‍ ആ അഭിപ്രായപ്രകടനം കുറിച്ചതിനുശേഷമാണ്‌ മറ്റ്‌ കമന്‍റുകള്‍ വായിച്ചത്‌. അക്കൂട്ടത്തില്‍ താങ്കളുടെ പ്രതികരണവും കണ്ടു. ഒരു ക്ഷമാപണത്തിന്‍റെ ടോണ്‍ ഉണ്ടായിരുന്നു ആ പ്രതികരണത്തിലെന്ന്‌ എനിക്ക്‌ തോന്നി. അപ്പോള്‍ കുറച്ചുകൂടി മര്യാദ താങ്കളോട്‌ ആവാമായിരുന്നു എന്ന്‌ ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നു. എന്നുവച്ചാല്‍ ഏതാനും ചില വാക്കുകളും ആദ്യത്തെ ഒരു വാചകവും. അതിനര്‍ത്ഥം താങ്കള്‍ ഏതെങ്കിലും രീതിയില്‍ മനസ്സിന്‌ നന്‍മയുള്ള ആളാണെന്നല്ല. അങ്ങനെ വിചാരിക്കരുതേ.

താങ്കള്‍ പറഞ്ഞല്ലോ ഒരു കത്തുപോലും എഴുതാത്തവരാണ്‌ മിക്ക ബ്ളോഗ്‌ എഴുത്തുകാരുമെന്ന്‌. അങ്ങനെയുണ്ടോ? പ്രത്യേകിച്ച്‌ എന്തെങ്കിലും പഠനത്തിലൂടെ എഴുത്ത്‌ നന്നാക്കാനാവുമോ? മനസ്സിന്‍റെ വിങ്ങലുകള്‍ അല്ലേ എഴുത്തിലൂടെ പുറത്ത്‌ വരേണ്ടത്‌? നല്ല ഭാഷാശുദ്ധിയുണ്ടെങ്കിലും ഒരാള്‍ക്ക്‌ ഹൃദയത്തില്‍ നന്‍മയും മനുഷ്യസ്നേഹവുമില്ലെങ്കില്‍ നല്ല എഴുത്തുകാരനാവാന്‍ കഴിയുമോ? ആ ഒരു ഗുണമില്ലായ്മയല്ലേ താങ്കളെ ഇത്രക്ക്‌ പ്രതിഷേധാര്‍ഹനാക്കിയത്‌?

താങ്കള്‍ 'പേര്‌ പറഞ്ഞ്‌ ബ്രാക്കറ്റില്‍ കവി എന്നെഴുതി ചോദ്യഛിഹ്നമിട്ട ആള്‍' എന്‍റെ മനസ്സില്‍ താങ്കളേക്കാള്‍ ഒരു പാട്‌ ഉയരെ നില്‍ക്കുന്ന ആളാണ്‌. ബൂലോഗത്തിലെ പലര്‍ക്കും അങ്ങനെതന്നെയാവും. താങ്കളുടെ ക്ഷമാപണം വായിച്ച നിലക്ക്‌ എന്‍റെ പ്രതികരണത്തില്‍ നിന്ന്‌ താങ്കള്‍ക്കിഷ്ടപ്പെടാത്ത വാക്കുകള്‍ വെട്ടി ഒന്നു കൂടി വായിക്കുക. നന്‍മ വരട്ടെ.

പ്രതികരണം ചുവടെ.

ബഹുമാന്യ വൃത്തികെട്ടവനേ, എം। കെ ഹരികുമാറേ,

അച്ഛനാരെന്ന്‌ ചോദിക്കുമ്പോള്‍ പേരുപറയാനാവാതെ, ഒട്ടൊരു ആലോചനയോടെ, കൈവിരലുകളും തികയാഞ്ഞ്‌ പാതി കാല്‍വിരലുകളുമെണ്ണി അക്കം പറഞ്ഞ്‌ എനിക്കിത്ര അച്ഛന്‍മാരുണ്ടെന്ന്‌ പറയേണ്ടി വരുന്ന അപൂര്‍വ്വം ചില ഹതഭാഗ്യന്‍മാരുണ്ടാവാം। എന്‍റെ അറിവുകേടും സംസ്കാരശൂന്യതയും കൊണ്ട്‌ ഭവാനെ എനിക്ക്‌ താങ്കളെ ആ ഹതഭാഗ്യന്‍മാരുടെ ഗണത്തില്‍ പെടുത്തേണ്ടി വന്നു. എന്നു കരുതി അങ്ങ്‌ എന്നോട്‌ ക്ഷമിക്കുകയൊന്നും വേണ്ടകേട്ടോ.

" നേരേ ചൊവ്വേ ഒരു വരി പോലും എഴുതാനറിയാത്ത കുഴൂറ്‍ വിത്സണ്‍ (കവി ?) " ഇതാണ്‌ മഹാത്മാവേ ( മഹാ നാറി എന്ന്‌ തിരുത്തി വായിക്കാനപേക്ഷ ) താങ്കള്‍ അദ്ദേഹത്തിന്‌ കൌമുദിയിലൂടെ ചാര്‍ത്തികൊടുത്ത വിശേഷണം। എത്ര വിവരദോഷിയും, വിഡ്ഡിയുമാണ്‌ താനെന്ന്‌ താങ്കളുടെ ഈ മഹത്തരമായ വിശേഷണം ഞങ്ങളോട്‌ വിളിച്ച്‌ പറയുന്നു.


എടോ മനോഹര കഴുതേ ഹരികുമാറേ, കലാകൌമുദി പോലെ പാരമ്പര്യമുള്ള ഒരു വാരികയെ ഒറ്റ ആഴ്ചകൊണ്ട്ണ്ട്‌ ചന്തി തുടക്കുന്ന പേപ്പറിനേക്കാള്‍ വിലയില്ലാതാക്കിയല്ലോടോ തന്‍റെ 'വരികള്‍'. ഞങ്ങളുടെ നാട്ടിലൊരു പാപ്പച്ചന്‍ ചേട്ടനുണ്ട്‌. വളര്‍ത്തുനായ്ക്കളുടെ 'വരി' എടുക്കാന്‍ വിദഗ്ദനാണദ്ദേഹം. പരിചയപ്പെടുത്തണമോ കലാകൌമുദീ, ഞനദ്ദേഹത്തെ?
പിന്നെ, താനെന്താ പറഞ്ഞേ? പുതിയതായി വരുന്ന ബ്ളോഗുടമകളെ ഏതാനും പേര്‍ ചേര്‍ന്ന്‌ നിരന്തരം പിന്‍തുടര്‍ന്ന്‌ കമന്‍റിട്ട്‌ ഒന്നുകില്‍ കീഴ്പ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുമെന്നോ? മാക്രി, ഞാനും പുതയൊരു ബ്ളോഗറാണ്‌. വെറും ഒന്‍പത്‌ പോസ്റ്റ്‌ മാത്രമേ ഇതുവരെ ഇട്ടിട്ടുള്ളു. പ്രോത്സാഹനവും, സഹായവുമല്ലാതെ ഇന്നേവരെ മറിച്ചൊരനുഭവം എനിക്കുണ്ടായിട്ടില്ല.
എടോ, തന്നേക്കാള്‍ മനോഹരമായി എഴുതാന്‍ കഴിയുന്ന നൂറ്‌ കണക്കിന്‌ ആള്‍ക്കാര്‍ ഉണ്ടെടോ ഈ ബൂലോകത്ത്‌। ഉപജീവനത്തിനല്ലാതെ എഴുത്ത്‌ ഒരു വികാരമായി കാണുന്നവര്‍. ശരിക്കും യോഗ്യര്‍. ആ തിരുച്ചറിവല്ലേടോ മാക്രി നിന്നേക്കൊണ്ടിങ്ങനെ പുലമ്പിക്കുന്നത്‌?


ടോ പുല്ലേ, ഇത്രേം പറഞ്ഞപ്പോ ഇതു വരെ അറിഞ്ഞും അറിയാതെയും ഞാന്‍ ചെയ്ത എല്ലാ പാപങ്ങളും തീര്‍ന്നിരിക്കുന്നു. ഇനി ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക്‌ പോവാം.
തനിക്ക്‌ നല്ല ബുദ്ധി തരട്ടെ.
സംസ്കാരശൂന്യനും, വിവരദോഷിയുമായപോങ്ങുമ്മൂടന്‍. ( ഹരി പാലാ)


ബൂലോഗത്തില്‍ ആര്‍ക്കെങ്കിലും ഞാനിങ്ങനെ എഴുതിപ്പോയത്‌ തെറ്റായി എന്ന് തോന്നുന്നുവെങ്കില്‍ അവരോട്‌ മാപ്പ്‌ ചോദിക്കുന്നു. അവരോട്‌ മാത്രം.

Monday, January 21, 2008

ആവര്‍ത്തനവിരസമീ ജീവിതം.

എല്ലാം പതിവുപോലെ... വല്ലാത്ത മടുപ്പ്‌ . കുറേ ദിവസങ്ങളായി ജീവിതം വല്ലാതെ മുഴിഞ്ഞ്‌ തുടങ്ങിയിരിക്കുന്നു. എല്ലാ ദിവസവും ഒന്നുപോലെ. പ്രത്യേകിച്ച്‌ കുറിക്കുവാനായി ഒന്നുമില്ല. എങ്കിലും ഞാന്‍ നിരാശനല്ല.

Tuesday, January 8, 2008

ആഗസ്റ്റ്‌ ഏഴ്‌( തിങ്കളാഴ്ച )

രാവിലെ മനോരമയില്‍ നിന്ന്‌ രഞ്ചിത്‌ വിളിച്ചു. വനിതക്കുള്ള മെറ്റീരിയല്‍ എത്രയും പെട്ടെന്ന്‌ കൊടുക്കുവാന്‍ പറഞ്ഞു. പിന്നീട്‌ മൂന്ന്‌ മണിവരെ സമയവും അനുവദിച്ച്‌ തന്നു ആ മഹാന്‍.

വിവേകിന്‍റെ അടുത്ത്‌ പോയി ഇന്നലെ എടുത്ത ഫോട്ടോസ്‌ സി.ഡി-യില്‍ റൈറ്റ്‌ ചെയ്ത്‌ വാങ്ങി. സന്തോഷും ഒപ്പം വന്നു. ഓഫീസിലെത്തി ഫോട്ടോസ്‌ വിസ്തരിച്ചു കണ്ടു. അവസാനം എടുത്തവ തന്നെയാണ്‌ നല്ല ഫീല്‍ നല്‍കുന്നത്‌. നല്ല ഊഷമളത അനുഭവപ്പെടുന്നുണ്ട്‌. പക്ഷേ എങ്ങനെ ഞാന്‍ ഈ വിവരം കെ.കെ -യോട്‌ പറയും. അദ്ദേഹത്തിന്‌ അനിയത്തിയുടെ മോള്‍ വരണമെന്ന ആഗ്രഹം ഉണ്ടാവില്ലേ...എന്നോട്‌ പ്രത്യേകം പറഞ്ഞതുമാണ്‌. മാത്രവുമല്ല ആ കുട്ടി അച്ചനും അമ്മയുമൊത്ത്‌ വളരെ താത്പര്യപൂര്‍വ്വം വരികയും ചെയ്തതാണ്‌. ഇനി അത്‌ വന്നില്ലെങ്കില്‍ അവള്‍ക്ക്‌ വിഷമം തോന്നില്ലേ? കഷ്ടകാലത്തിന്‌ ഞാന്‍ മറ്റൊരു കുട്ടിയെക്കൂടി വച്ച്‌ ഷൂട്ട്‌ ചെയ്തകാര്യം കെ.കെ-യോട്‌ പറഞ്ഞിട്ടുമില്ല. ഏതായാലും രണ്ട്‌ പേരേയും വച്ച്‌ വര്‍ക്ക്‌ ചെയ്ത്‌ ഓഫീസിലേക്ക്‌ അയച്ചു. സേവ്യറേട്ടനും ഇഷ്ടപ്പെട്ടത്‌ ഞാന്‍ പറഞ്ഞ വര്‍ക്ക്‌ തന്നെ. പക്ഷേ, കെ. കെ ...

ചൈതന്യ-യില്‍ നിന്ന്‌ മഞ്ചേഷേട്ടന്‍ വന്നു. വര്‍ക്കുകള്‍ കണ്ടു. അപ്രൂവ്‌ ചെയ്തത്‌ രണ്ടാമത്തെ വര്‍ക്ക്‌. എനിക്ക്‌ വിഷമമുണ്ട്‌. ഞാന്‍ കെ.കെ.യോട്‌ എന്ത്‌ പറയും? ആ കുട്ടിക്ക്‌ വിഷമം തോന്നില്ലേ? ഞാന്‍ രണ്ടാമത്തെ കുട്ടിയെ വച്ച്‌ എടുക്കാതിരുന്നുവെങ്കില്‍ ഒരു പക്ഷേ ഈ കൂട്ടിയെ അവര്‍ അംഗീകരിക്കുമായിരുന്നില്ലേ? ഞാന്‍ ആരായിരുന്നു അത്ര വലിയ പെര്‍ഫക്ഷന്‍ നോക്കാന്‍? എനിക്ക്‌ എന്നോട്‌ വെറുപ്പ്‌ തോന്നുന്നു.

രാത്രി ഏേറെ ആയിട്ടും ഞാന്‍ ഉറങ്ങിയിട്ടില്ല. ഭാര്യ ചോദ്യ ഛിഹ്നം പോലെ അടുത്ത്‌ കിടന്ന് സുഖമായി ഉറങ്ങുന്നു. ദുഷ്ട...

ആഗസ്റ്റ്‌ ആറ്‌ ( ഞായറാഴ്ച )

പതിവുപോലെ ഭാര്യയുടെ വക 'പള്ളിയുണര്‍ത്തല്‍'। ( ഞായറാഴ്ച ആയതിനാല്‍ കുറച്ച്‌ താമസിച്ചെന്ന്‌ മാത്രം )പിന്നെ പതിവ്‌ 'ശുചീകരണപ്രവര്‍ത്തനങ്ങള്‍' ( തനിച്ച്‌ ) . പത്രപാരായണം. കാപ്പികുടി. പതിനൊന്നായപ്പോള്‍ മുഹമ്മദ്‌ സജീവിന്‍റെ വീടിന്‍റെ പാലുകാച്ചലിന്‌ പോയി. ഭാര്യ വന്നില്ല. ഉച്ചയോട്കൂടി തിരിച്ചെത്തി. വൈകുന്നേരം നാലിന്‌ ചൈതന്യ കണ്ണാശുപത്രിക്ക്‌ വേണ്ടി ഒരു ഫോട്ടോ ഷൂട്ട്‌. ഫോട്ടോഗ്രാഫര്‍ വിവേക്‌. പെട്ടെന്നുള്ള തീരുമാനമായതിനാല്‍ ഫീമെയില്‍ മോഡലിനെ വിവേക്‌ തന്നെ കണ്ടെത്തിതന്നു. ' കുട്ടി മോഡല്‍' എം.ഡി. യുടെ അനിയത്തിയുടെ മകള്‍. ആദ്യമായി ക്യാമറക്ക്‌ മുന്നിലെത്തിപ്പെട്ടതിനാലാവും അവള്‍ക്ക്‌ വല്ലാത്ത അസ്വസ്ത്ഥത. കൂടുതല്‍ കഴ്ടപ്പെടുത്താതെ അവരെ പറഞ്ഞ്‌ വിട്ട്‌ ഫീമെയില്‍ മോഡലിന്‍റെ മോളെ വച്ച്‌ കുറച്ച്‌ സ്നാപ്പെടുത്തു. ഏഴരയോടെ ഷൂട്ട്‌ കഴിഞ്ഞു. തിരിച്ച്‌ സിറ്റിയിലെത്തി 'പോലീസുകാരനുമൊത്ത്‌ കുടിച്ചും കൊറിച്ചും സംസാരിച്ചും ചിരിച്ചും' പിരിഞ്ഞു. വീട്ടിലെത്തി. ഉണ്ടു. ഉറങ്ങി.

Wednesday, January 2, 2008

ഡെയിലിക്കുറിപ്പുകള്‍ ...

ഇന്നലെകളെ മറക്കുവാന്‍ ശീലിച്ചുപോയ ഒരാളാണ്‌ ഞാന്‍. ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടിടുന്നതത്രയും വേദനകളുടെയും, തിക്താനുഭവങ്ങളുടെയും മുള്ളുകളാവുമ്പോള്‍ മറവികളെ നമ്മള്‍ സ്നേഹിച്ച്‌ തുടങ്ങില്ലേ? പലപ്പോഴും മറവികള്‍ നമുക്ക്‌ അനുഗ്രഹമായി തോന്നാറില്ലേ?. പലതിനെയും ബോധപൂര്‍വ്വം നമ്മള്‍ മറക്കാന്‍ ശ്രമിച്ചുപോവില്ലേ? പക്ഷേ, ഇതുവരെ വന്ന വഴികളെ ഞാന്‍ മറന്നിട്ടില്ല. എന്‍റെ നേരേ ഒന്നു പുഞ്ചിരിച്ചവരെ ഞാന്‍ മറന്നിട്ടില്ല. ഗുരുക്കന്‍മാരെ ഞാന്‍ മറന്നിട്ടില്ല. മിത്രങ്ങളെയും കാമുകിമാരേയും ഞാന്‍ മറന്നിട്ടില്ല. ജീവിതത്തിലുണ്ടായ ഒരു നന്‍മകളെയും ഞാന്‍ മറന്നിട്ടില്ല. എങ്കിലും പലതും മറക്കുവാനും ഞാന്‍ മറന്നിട്ടില്ല.

പക്ഷേ, പലപ്പോഴും മറന്നുകളഞ്ഞ പല കാര്യങ്ങളും പിന്നീട്‌ നമുക്ക്‌ ആവശ്യമായി വരാറുണ്ട്‌. അപ്പോള്‍ മറവിയുടെ മാറാലക്കൂട്ടിനുള്ളില്‍ക്കയറി എത്ര പരതിയാലും അവ വെളിവായി വരണമെന്നില്ല. പല തവണ അത്തരം അവസ്ഥകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെനിക്ക്‌. മറവിയെ അറിയാതെ ശപിച്ചുപോവുന്ന നിമിഷം. അതിന്‌ പരിഹാരമായിട്ടാണ്‌ ഈ കുറിപ്പുകള്‍. ഇവിടെകുറിച്ചിട്ട്‌ മറന്നാല്‍ ആവശ്യമെങ്കില്‍ ഒരു മൌസ്സ്‌ ക്ളിക്കിലൂടെ എനിക്കവ തിരികെ ലഭിക്കുമല്ലോ? ( ജന്‍മസിദ്ധമായ ആരംഭശൂരത്വം കൊണ്ട്‌ കുറിക്കുന്നതില്‍ മുടക്കം വരാതിരുന്നല്‍ മതിയായിരുന്നു )