Tuesday, January 8, 2008
ആഗസ്റ്റ് ആറ് ( ഞായറാഴ്ച )
പതിവുപോലെ ഭാര്യയുടെ വക 'പള്ളിയുണര്‍ത്തല്‍'। ( ഞായറാഴ്ച ആയതിനാല്‍ കുറച്ച് താമസിച്ചെന്ന് മാത്രം )പിന്നെ പതിവ് 'ശുചീകരണപ്രവര്‍ത്തനങ്ങള്‍' ( തനിച്ച് ) . പത്രപാരായണം. കാപ്പികുടി. പതിനൊന്നായപ്പോള്‍ മുഹമ്മദ് സജീവിന്റെ വീടിന്റെ പാലുകാച്ചലിന് പോയി. ഭാര്യ വന്നില്ല. ഉച്ചയോട്കൂടി തിരിച്ചെത്തി. വൈകുന്നേരം നാലിന് ചൈതന്യ കണ്ണാശുപത്രിക്ക് വേണ്ടി ഒരു ഫോട്ടോ ഷൂട്ട്. ഫോട്ടോഗ്രാഫര്‍ വിവേക്. പെട്ടെന്നുള്ള തീരുമാനമായതിനാല്‍ ഫീമെയില്‍ മോഡലിനെ വിവേക് തന്നെ കണ്ടെത്തിതന്നു. ' കുട്ടി മോഡല്‍' എം.ഡി. യുടെ അനിയത്തിയുടെ മകള്‍. ആദ്യമായി ക്യാമറക്ക് മുന്നിലെത്തിപ്പെട്ടതിനാലാവും അവള്‍ക്ക് വല്ലാത്ത അസ്വസ്ത്ഥത. കൂടുതല്‍ കഴ്ടപ്പെടുത്താതെ അവരെ പറഞ്ഞ് വിട്ട് ഫീമെയില്‍ മോഡലിന്റെ മോളെ വച്ച് കുറച്ച് സ്നാപ്പെടുത്തു. ഏഴരയോടെ ഷൂട്ട് കഴിഞ്ഞു. തിരിച്ച് സിറ്റിയിലെത്തി 'പോലീസുകാരനുമൊത്ത് കുടിച്ചും കൊറിച്ചും സംസാരിച്ചും ചിരിച്ചും' പിരിഞ്ഞു. വീട്ടിലെത്തി. ഉണ്ടു. ഉറങ്ങി.
Subscribe to:
Post Comments (Atom)
No comments:
Post a Comment