രാവിലെ മനോരമയില്‍ നിന്ന് രഞ്ചിത് വിളിച്ചു. വനിതക്കുള്ള മെറ്റീരിയല്‍ എത്രയും പെട്ടെന്ന് കൊടുക്കുവാന്‍ പറഞ്ഞു. പിന്നീട് മൂന്ന് മണിവരെ സമയവും അനുവദിച്ച് തന്നു ആ മഹാന്.
വിവേകിന്റെ അടുത്ത് പോയി ഇന്നലെ എടുത്ത ഫോട്ടോസ് സി.ഡി-യില്‍ റൈറ്റ് ചെയ്ത് വാങ്ങി. സന്തോഷും ഒപ്പം വന്നു. ഓഫീസിലെത്തി ഫോട്ടോസ് വിസ്തരിച്ചു കണ്ടു. അവസാനം എടുത്തവ തന്നെയാണ് നല്ല ഫീല്‍ നല്‍കുന്നത്. നല്ല ഊഷമളത അനുഭവപ്പെടുന്നുണ്ട്. പക്ഷേ എങ്ങനെ ഞാന്‍ ഈ വിവരം കെ.കെ -യോട് പറയും. അദ്ദേഹത്തിന് അനിയത്തിയുടെ മോള് വരണമെന്ന ആഗ്രഹം ഉണ്ടാവില്ലേ...എന്നോട് പ്രത്യേകം പറഞ്ഞതുമാണ്. മാത്രവുമല്ല ആ കുട്ടി അച്ചനും അമ്മയുമൊത്ത് വളരെ താത്പര്യപൂര്‍വ്വം വരികയും ചെയ്തതാണ്. ഇനി അത് വന്നില്ലെങ്കില്‍ അവള്‍ക്ക് വിഷമം തോന്നില്ലേ? കഷ്ടകാലത്തിന് ഞാന്‍ മറ്റൊരു കുട്ടിയെക്കൂടി വച്ച് ഷൂട്ട് ചെയ്തകാര്യം കെ.കെ-യോട് പറഞ്ഞിട്ടുമില്ല. ഏതായാലും രണ്ട് പേരേയും വച്ച് വര്‍ക്ക് ചെയ്ത് ഓഫീസിലേക്ക് അയച്ചു. സേവ്യറേട്ടനും ഇഷ്ടപ്പെട്ടത് ഞാന്‍ പറഞ്ഞ വര്‍ക്ക് തന്നെ. പക്ഷേ, കെ. കെ ...
ചൈതന്യ-യില്‍ നിന്ന് മഞ്ചേഷേട്ടന്‍ വന്നു. വര്‍ക്കുകള്‍ കണ്ടു. അപ്രൂവ് ചെയ്തത് രണ്ടാമത്തെ വര്‍ക്ക്. എനിക്ക് വിഷമമുണ്ട്. ഞാന്‍ കെ.കെ.യോട് എന്ത് പറയും? ആ കുട്ടിക്ക് വിഷമം തോന്നില്ലേ? ഞാന്‍ രണ്ടാമത്തെ കുട്ടിയെ വച്ച് എടുക്കാതിരുന്നുവെങ്കില്‍ ഒരു പക്ഷേ ഈ കൂട്ടിയെ അവര്‍ അംഗീകരിക്കുമായിരുന്നില്ലേ? ഞാന്‍ ആരായിരുന്നു അത്ര വലിയ പെര്ഫക്ഷന് നോക്കാന്‍? എനിക്ക് എന്നോട് വെറുപ്പ് തോന്നുന്നു.
രാത്രി ഏേറെ ആയിട്ടും ഞാന്‍ ഉറങ്ങിയിട്ടില്ല. ഭാര്യ ചോദ്യ ഛിഹ്നം പോലെ അടുത്ത് കിടന്ന് സുഖമായി ഉറങ്ങുന്നു. ദുഷ്ട...
Tuesday, January 8, 2008
Subscribe to:
Post Comments (Atom)
1 comment:
സ്വയം ദുഷ്ടത്തരം ചെയ്തിട്ട് ഭാര്യയെ ദുഷ്ട എന്നുവിളിക്കുന്നതെന്തിന്???
Post a Comment