Saturday, February 2, 2008

എം. കെ. ഹരികുമാറിന്‌ മാത്രം.

എന്നേക്കാള്‍ മുതിര്‍ന്നവനേ,

തെറ്റുകള്‍ മനുഷ്യസഹജമാണ്‌ എന്ന്‌ പറഞ്ഞ്‌ ഞാന്‍ എന്നെ ന്യായീകരിക്കുന്നില്ല. എങ്കിലും ഒന്ന്‌ പറയാം. ബൂലോഗ ക്ളബ്ബില്‍ ബഹുമാനപ്പെട്ട അഞ്ചല്‍ക്കാരന്‍ " ബൂലോകത്ത്‌ നിന്നും കലാകൌമുദിക്ക്‌ ഖേദപൂര്‍വ്വം " എന്ന പോസ്റ്റ്‌ ഞാന്‍ വായിക്കാനിടയാകുകയും അതില്‍ താങ്കള്‍ കുറിച്ച പലകാര്യങ്ങളും എന്നെ വല്ലാതെ വികാരംകൊള്ളിക്കയും ചെയ്തു. അതിനാല്‍ ആ സമയത്ത്‌ തന്നെ അതിനെക്കുറിച്ച്‌ തീര്‍ത്തും സഭ്യമല്ലാത്ത ഭാഷയില്‍ ഞാന്‍ പ്രതികരിക്കയും ചെയ്തു.

വാസ്തവത്തില്‍ അത്‌ താങ്കള്‍ അര്‍ഹിക്കുന്നു എന്ന ധാരണയില്‍ തന്നെയാണ്‌ ഞാന്‍ എഴുതിയത്‌. ഇപ്പോഴും അത്‌ അങ്ങനെതന്നെയെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഞാന്‍ ആ അഭിപ്രായപ്രകടനം കുറിച്ചതിനുശേഷമാണ്‌ മറ്റ്‌ കമന്‍റുകള്‍ വായിച്ചത്‌. അക്കൂട്ടത്തില്‍ താങ്കളുടെ പ്രതികരണവും കണ്ടു. ഒരു ക്ഷമാപണത്തിന്‍റെ ടോണ്‍ ഉണ്ടായിരുന്നു ആ പ്രതികരണത്തിലെന്ന്‌ എനിക്ക്‌ തോന്നി. അപ്പോള്‍ കുറച്ചുകൂടി മര്യാദ താങ്കളോട്‌ ആവാമായിരുന്നു എന്ന്‌ ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നു. എന്നുവച്ചാല്‍ ഏതാനും ചില വാക്കുകളും ആദ്യത്തെ ഒരു വാചകവും. അതിനര്‍ത്ഥം താങ്കള്‍ ഏതെങ്കിലും രീതിയില്‍ മനസ്സിന്‌ നന്‍മയുള്ള ആളാണെന്നല്ല. അങ്ങനെ വിചാരിക്കരുതേ.

താങ്കള്‍ പറഞ്ഞല്ലോ ഒരു കത്തുപോലും എഴുതാത്തവരാണ്‌ മിക്ക ബ്ളോഗ്‌ എഴുത്തുകാരുമെന്ന്‌. അങ്ങനെയുണ്ടോ? പ്രത്യേകിച്ച്‌ എന്തെങ്കിലും പഠനത്തിലൂടെ എഴുത്ത്‌ നന്നാക്കാനാവുമോ? മനസ്സിന്‍റെ വിങ്ങലുകള്‍ അല്ലേ എഴുത്തിലൂടെ പുറത്ത്‌ വരേണ്ടത്‌? നല്ല ഭാഷാശുദ്ധിയുണ്ടെങ്കിലും ഒരാള്‍ക്ക്‌ ഹൃദയത്തില്‍ നന്‍മയും മനുഷ്യസ്നേഹവുമില്ലെങ്കില്‍ നല്ല എഴുത്തുകാരനാവാന്‍ കഴിയുമോ? ആ ഒരു ഗുണമില്ലായ്മയല്ലേ താങ്കളെ ഇത്രക്ക്‌ പ്രതിഷേധാര്‍ഹനാക്കിയത്‌?

താങ്കള്‍ 'പേര്‌ പറഞ്ഞ്‌ ബ്രാക്കറ്റില്‍ കവി എന്നെഴുതി ചോദ്യഛിഹ്നമിട്ട ആള്‍' എന്‍റെ മനസ്സില്‍ താങ്കളേക്കാള്‍ ഒരു പാട്‌ ഉയരെ നില്‍ക്കുന്ന ആളാണ്‌. ബൂലോഗത്തിലെ പലര്‍ക്കും അങ്ങനെതന്നെയാവും. താങ്കളുടെ ക്ഷമാപണം വായിച്ച നിലക്ക്‌ എന്‍റെ പ്രതികരണത്തില്‍ നിന്ന്‌ താങ്കള്‍ക്കിഷ്ടപ്പെടാത്ത വാക്കുകള്‍ വെട്ടി ഒന്നു കൂടി വായിക്കുക. നന്‍മ വരട്ടെ.

പ്രതികരണം ചുവടെ.

ബഹുമാന്യ വൃത്തികെട്ടവനേ, എം। കെ ഹരികുമാറേ,

അച്ഛനാരെന്ന്‌ ചോദിക്കുമ്പോള്‍ പേരുപറയാനാവാതെ, ഒട്ടൊരു ആലോചനയോടെ, കൈവിരലുകളും തികയാഞ്ഞ്‌ പാതി കാല്‍വിരലുകളുമെണ്ണി അക്കം പറഞ്ഞ്‌ എനിക്കിത്ര അച്ഛന്‍മാരുണ്ടെന്ന്‌ പറയേണ്ടി വരുന്ന അപൂര്‍വ്വം ചില ഹതഭാഗ്യന്‍മാരുണ്ടാവാം। എന്‍റെ അറിവുകേടും സംസ്കാരശൂന്യതയും കൊണ്ട്‌ ഭവാനെ എനിക്ക്‌ താങ്കളെ ആ ഹതഭാഗ്യന്‍മാരുടെ ഗണത്തില്‍ പെടുത്തേണ്ടി വന്നു. എന്നു കരുതി അങ്ങ്‌ എന്നോട്‌ ക്ഷമിക്കുകയൊന്നും വേണ്ടകേട്ടോ.

" നേരേ ചൊവ്വേ ഒരു വരി പോലും എഴുതാനറിയാത്ത കുഴൂറ്‍ വിത്സണ്‍ (കവി ?) " ഇതാണ്‌ മഹാത്മാവേ ( മഹാ നാറി എന്ന്‌ തിരുത്തി വായിക്കാനപേക്ഷ ) താങ്കള്‍ അദ്ദേഹത്തിന്‌ കൌമുദിയിലൂടെ ചാര്‍ത്തികൊടുത്ത വിശേഷണം। എത്ര വിവരദോഷിയും, വിഡ്ഡിയുമാണ്‌ താനെന്ന്‌ താങ്കളുടെ ഈ മഹത്തരമായ വിശേഷണം ഞങ്ങളോട്‌ വിളിച്ച്‌ പറയുന്നു.


എടോ മനോഹര കഴുതേ ഹരികുമാറേ, കലാകൌമുദി പോലെ പാരമ്പര്യമുള്ള ഒരു വാരികയെ ഒറ്റ ആഴ്ചകൊണ്ട്ണ്ട്‌ ചന്തി തുടക്കുന്ന പേപ്പറിനേക്കാള്‍ വിലയില്ലാതാക്കിയല്ലോടോ തന്‍റെ 'വരികള്‍'. ഞങ്ങളുടെ നാട്ടിലൊരു പാപ്പച്ചന്‍ ചേട്ടനുണ്ട്‌. വളര്‍ത്തുനായ്ക്കളുടെ 'വരി' എടുക്കാന്‍ വിദഗ്ദനാണദ്ദേഹം. പരിചയപ്പെടുത്തണമോ കലാകൌമുദീ, ഞനദ്ദേഹത്തെ?
പിന്നെ, താനെന്താ പറഞ്ഞേ? പുതിയതായി വരുന്ന ബ്ളോഗുടമകളെ ഏതാനും പേര്‍ ചേര്‍ന്ന്‌ നിരന്തരം പിന്‍തുടര്‍ന്ന്‌ കമന്‍റിട്ട്‌ ഒന്നുകില്‍ കീഴ്പ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുമെന്നോ? മാക്രി, ഞാനും പുതയൊരു ബ്ളോഗറാണ്‌. വെറും ഒന്‍പത്‌ പോസ്റ്റ്‌ മാത്രമേ ഇതുവരെ ഇട്ടിട്ടുള്ളു. പ്രോത്സാഹനവും, സഹായവുമല്ലാതെ ഇന്നേവരെ മറിച്ചൊരനുഭവം എനിക്കുണ്ടായിട്ടില്ല.
എടോ, തന്നേക്കാള്‍ മനോഹരമായി എഴുതാന്‍ കഴിയുന്ന നൂറ്‌ കണക്കിന്‌ ആള്‍ക്കാര്‍ ഉണ്ടെടോ ഈ ബൂലോകത്ത്‌। ഉപജീവനത്തിനല്ലാതെ എഴുത്ത്‌ ഒരു വികാരമായി കാണുന്നവര്‍. ശരിക്കും യോഗ്യര്‍. ആ തിരുച്ചറിവല്ലേടോ മാക്രി നിന്നേക്കൊണ്ടിങ്ങനെ പുലമ്പിക്കുന്നത്‌?


ടോ പുല്ലേ, ഇത്രേം പറഞ്ഞപ്പോ ഇതു വരെ അറിഞ്ഞും അറിയാതെയും ഞാന്‍ ചെയ്ത എല്ലാ പാപങ്ങളും തീര്‍ന്നിരിക്കുന്നു. ഇനി ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക്‌ പോവാം.
തനിക്ക്‌ നല്ല ബുദ്ധി തരട്ടെ.
സംസ്കാരശൂന്യനും, വിവരദോഷിയുമായപോങ്ങുമ്മൂടന്‍. ( ഹരി പാലാ)


ബൂലോഗത്തില്‍ ആര്‍ക്കെങ്കിലും ഞാനിങ്ങനെ എഴുതിപ്പോയത്‌ തെറ്റായി എന്ന് തോന്നുന്നുവെങ്കില്‍ അവരോട്‌ മാപ്പ്‌ ചോദിക്കുന്നു. അവരോട്‌ മാത്രം.

12 comments:

Pongummoodan said...

ബൂലോഗത്തില്‍ ആര്‍ക്കെങ്കിലും ഞാനിങ്ങനെ എഴുതിപ്പോയത്‌ തെറ്റായി എന്ന് തോന്നുന്നുവെങ്കില്‍ അവരോട്‌ മാപ്പ്‌ ചോദിക്കുന്നു. അവരോട്‌ മാത്രം

" ബൂലോഗ ഐക്യം സിന്ദാബാദ്‌ "

akberbooks said...

നോക്കുക
kunjukathakal-akberbooks.blogspot.com

അരവിന്ദ് :: aravind said...

ഹരീ..കണ്ട്റോള്‍..കണ്ട്റോള്‍..
അയാള് എന്നാ വേണങ്കിലും എഴുതട്ടെ...കഞ്ഞിപ്രശ്നല്ലേ? പാവം ബ്ലൂമാംഗോ കുമാരന്‍.
അഞ്ചല്‍‌ക്കാരന്‍ പോസ്റ്റിട്ടടത്ത് അടി നടന്നെന്നോ?
എന്റ ഭഗോതീ..മിസ്സായല്ലോ..ക്ലബ്ബ് അടച്ച് പൂട്ടി സാമൂഹ്യവിരുദ്ധര്‍ പട്ടച്ചാരായം വാറ്റാന്‍ സ്ഥലം ഉപയോഗിക്കുന്നു എന്നു കരുതി അങ്ങോട്ട് പോവാറേ ഇല്ലാരുന്നു.
അങ്ങോട്ട് വലിച്ച് വിടട്ടെ.
:-)

കാപ്പിലാന്‍ said...

very good.
wilson kaviyaanenkil njaan maha kaviyalle pongumoodaa

ഹരിദാസ് .കെ said...

പോങ്ങുമ്മൂടന്‍.. നന്നായി....

വെറുതെ ശ്രദ്ധ പിടിച്ചുപറ്റാന്‍വേണ്ടിമാത്രം ഇങ്ങനെ ചൊറിയന്‍ സാഹിത്യമെഴുതുന്ന ഒരു പിടി നിരൂപകന്മാര്‍ ഇന്നു മലയാളസാഹിത്യത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അത്തരത്തില്‍പ്പെട്ട ഒരുത്തനാണ് ഇവന്‍ എന്നു നമുക്കു പണ്ടേ അറിയാം. ഇപ്പോള്‍ ഈ വിവാദം കൊണ്ടു സംഭവിച്ചത് ഇവന്‍ ചര്‍ച്ചകളുടെ കേന്ദ്രത്തില്‍ വന്നു എന്നതുതന്നെയാണ്. അത് അവനും അറിയാം...ഇവനെപ്പോലുള്ളവരെ അഭിസംബോധന ചെയ്യാന്‍ നോണ്‍ പാര്‍ലമെന്‍ററി പദങ്ങള്‍ ധാരാളം ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ബൂലോകത്തിലെ സദാചാരക്കാര്‍ തല്‍ക്കാലം അങ്ങോട്ടുനോക്കണ്ട എന്നു വച്ചാല്‍ മതി.

തകര്‍പ്പന്‍ said...

ബ്ലോഗിനെ വിമര്‍ശിക്കാന്‍ ബ്ലോഗിന്‍റെ സ്പേസ് ഉപയോഗിക്കാതെ അത് താരതമ്യേന പരിചിതമല്ലാത്ത മറ്റൊരു മാധ്യമത്തിന്‍റെ സ്പേസ് ഉപയോഗിക്കുമ്പോള്‍ വിമര്‍ശനമാനദണ്ഡങ്ങളില്‍ മായം കലരുകയും അത് ഗോസിപ്പായി മാറുകയും ചെയ്യും എന്ന് ഹരികുമാര്‍ മനസ്സിലാക്കേണ്ടതായിരുന്നു. ബൂലോകത്തിന്‍റെ സ്പേസില്‍ത്തന്നെ അതിന്‍റെ സൂക്ഷ്മവും സാരവത്തുമായ വിമര്‍ശനങ്ങളുണ്ടാകേണ്ടതിന്‍റെ ആവശ്യകത ഈ പ്രശ്നം ബോധ്യപ്പെടുത്തുന്നുണ്ട് എന്നു ഞാന്‍ കരുതുന്നു. ബൂലോകത്തിന്‍റെ ഭാഷയെക്കുറിച്ചും മറ്റും മുന്പേതന്നെ വന്നിട്ടുള്ള സംവാദങ്ങള്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് വികസിപ്പിക്കേണ്ടതുമുണ്ട്. എഡിറ്റിങ്ങ് അസാധ്യമായ ഒരു സ്പേസില്‍ സദാചാരം മറുമരുന്നല്ല എന്നും ഞാന്‍ മുന്നെതന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്. ഈവിഷയത്തെക്കുറിച്ച് ഒരു പോസ്റ്റിടാന്‍ ഉദ്ദേശിക്കുന്നുണ്ട്. പിന്നാലെ. എന്തായാലും പോങ്ങുമ്മൂടന്‍റെ വാക്കുകളില്‍ തെറ്റില്ല.

ഗീത said...

ഇത്ര തീക്ഷ്ണമായ ഭാഷ വേണമായിരുന്നോ, പോങ്ങുമ്മൂടാ?

നമ്മളും ആ ലെവലിലേക്ക് താഴണോ?

ഹരികുമാറിന്റെ അസഹിഷ്ണുത നമ്മളിലേക്കും സംക്രമിപ്പിക്കണോ?
അരവിന്ദ് പറഞ്ഞതുപോലെ,
let us control ourselves!

യാരിദ്‌|~|Yarid said...

അയാളറ്‌ഹിക്കുന്നതു അയാള്‍ക്ക് കിട്ടികൊണ്ടിരിക്കുവല്ലെ, ഇതു ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആണല്ലെ...:)

ഏ.ആര്‍. നജീം said...

ഗീതാ ഗീതികളുടെ കമന്റില്‍ എന്റെയും ഒരൊപ്പ്.....

Kaithamullu said...

ആദ്യം പോയ കണ്‍ണ്ട്രോള്‍ ഇപ്പോ തിരിച്ച് കിട്ടിയല്ലോ, അല്ലേ?

അല്ല, ഇതൊക്കെ കാണുമ്പോ ആര്‍ക്കാ കണ്ട്രോള്‍ പോകാണ്ടിരിക്യാ?

സാ‍രല്യാ ന്നേ!

കൊസ്രാക്കൊള്ളി said...

nalla bhaasha

എന്‍.ബി.സുരേഷ് said...

ഹരികുമാറിന്റെ അക്ഷരജാലകത്തെ സംബന്ധിച്ച് താങ്കൾക്ക് ഇതേ അഭിപ്രായം തന്നെയാണോ ഇപ്പോഴുള്ളത്? പിന്നെ താങ്കൾ ഉപയോഗിച്ച ഭാഷയെ സംബന്ധിച്ചല്ല എന്റെ എതിർപ്പ്. താങ്കളൂടെ നിലപാടിലാണ്. താങ്കൾക്ക് ഇഷ്ടപ്പെടാത്ത എത്രയോ കവികൾ ഉണ്ടാവും. അവരെ കുറിച്ച് അഭിപ്രായം പറയാൻ താങ്കൾക്കും സ്വാതന്ത്ര്യമുണ്ട്. ചങ്ങമ്പുഴ ഒഴിച്ച് ആരും കവിയല്ല എന്ന് കൃഷ്ണൻ നായർ എപ്പോഴും പറഞ്ഞിരുന്നു. ആരും അദ്ദേഹത്തെ ഇങ്ങനെ വാ നാ‍റ്റിക്കുന്ന തെറി വിളിച്ച് കണ്ടില്ല. ആധുനിക കവിതയെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്ത് എന്ന ചോദ്യത്തിന് നായരുടെ റിപ്ലൈ... മറപ്പുരയിൽ പോയിട്ട് വരാൻ താമസിച്ചാൽ മലയാളികൾ അവരെ മറക്കും.... ഇങ്ങനെ പറഞ്ഞ നായരെ ആരും ആധുനികതയുടെ പേരിൽ തെറിവിളിച്ചില്ല. ബ്ലോഗിനെ കുറിച്ച് അവരവരുടെ അഭിപ്രായം പറഞ്ഞൂടെ? സി.ജെ.തോമസിന്റെ ധിക്കാരിയുടെ കാതൽ എന്ന പുസ്തകത്തിൽ സ്കങ്ക് എന്ന ഒരു ജീവിയെ പറ്റി പറയുന്നുണ്ട്. ആരെങ്കിലും ആക്രമിക്കാൻ വന്നാൽ അത് തനിക്ക് ചുറ്റീലും തൂറി വയ്ക്കും. നാറ്റം കാരണം അക്രമി തോറ്റുമടങ്ങും. തൂറിത്തോല്പിക്കുക എന്ന ഒരു പ്രയോഗം അങ്ങനെ വരികയുണ്ടായി. സുഹൃത്തേ നമ്മൾ സ്കങ്കുകൾ ആകരുത്. ഇപ്പോഴാണ് ഞാൻ ഇത് കണ്ടത്. ഞാൻ ഹരികുമാറിന്റെ വാദിയോ പ്രതിയോ അല്ല. വ്യക്തിപരമായ ആക്രമണം നന്നല്ല. ഇതാണ് ബ്ലോഗിന്റെ കുഴപ്പം. താങ്കൾക്ക് ഒരു പ്രിന്റെ മീഡിയയിൽ ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ കഴിയില്ല. എഡിറ്റർ ഇല്ലാത്തത് ചിലപ്പോൾ അത്ര നന്നല്ല.