ഇന്നലെകളെ മറക്കുവാന്‍ ശീലിച്ചുപോയ ഒരാളാണ് ഞാന്‍. ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടിടുന്നതത്രയും വേദനകളുടെയും, തിക്താനുഭവങ്ങളുടെയും മുള്ളുകളാവുമ്പോള്‍ മറവികളെ നമ്മള് സ്നേഹിച്ച് തുടങ്ങില്ലേ? പലപ്പോഴും മറവികള്‍ നമുക്ക് അനുഗ്രഹമായി തോന്നാറില്ലേ?. പലതിനെയും ബോധപൂര്‍വ്വം നമ്മള് മറക്കാന്‍ ശ്രമിച്ചുപോവില്ലേ? പക്ഷേ, ഇതുവരെ വന്ന വഴികളെ ഞാന്‍ മറന്നിട്ടില്ല. എന്റെ നേരേ ഒന്നു പുഞ്ചിരിച്ചവരെ ഞാന്‍ മറന്നിട്ടില്ല. ഗുരുക്കന്മാരെ ഞാന്‍ മറന്നിട്ടില്ല. മിത്രങ്ങളെയും കാമുകിമാരേയും ഞാന്‍ മറന്നിട്ടില്ല. ജീവിതത്തിലുണ്ടായ ഒരു നന്മകളെയും ഞാന്‍ മറന്നിട്ടില്ല. എങ്കിലും പലതും മറക്കുവാനും ഞാന്‍ മറന്നിട്ടില്ല.
പക്ഷേ, പലപ്പോഴും മറന്നുകളഞ്ഞ പല കാര്യങ്ങളും പിന്നീട് നമുക്ക് ആവശ്യമായി വരാറുണ്ട്. അപ്പോള്‍ മറവിയുടെ മാറാലക്കൂട്ടിനുള്ളില്‍ക്കയറി എത്ര പരതിയാലും അവ വെളിവായി വരണമെന്നില്ല. പല തവണ അത്തരം അവസ്ഥകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെനിക്ക്. മറവിയെ അറിയാതെ ശപിച്ചുപോവുന്ന നിമിഷം. അതിന് പരിഹാരമായിട്ടാണ് ഈ കുറിപ്പുകള്‍. ഇവിടെകുറിച്ചിട്ട് മറന്നാല്‍ ആവശ്യമെങ്കില്‍ ഒരു മൌസ്സ് ക്ളിക്കിലൂടെ എനിക്കവ തിരികെ ലഭിക്കുമല്ലോ? ( ജന്മസിദ്ധമായ ആരംഭശൂരത്വം കൊണ്ട് കുറിക്കുന്നതില്‍ മുടക്കം വരാതിരുന്നല്‍ മതിയായിരുന്നു )
Wednesday, January 2, 2008
Subscribe to:
Post Comments (Atom)
3 comments:
എനിക്കും ഇങ്ങനെയൊന്നു തുടങ്ങണമെന്നുന്ട്. അതിനനവസരം വരേണ്ടെ. അനവസരം വരാന്‍ കാത്തിരിക്കുന്നു. ഏതായാലും ജനു 1 നു തുടങ്ങില്ല. അതൊരു ശരിയല്ലെന്നാ എന്റെ വെപ്പ്. ഇപ്പറഞ്ഞ ആരംഭ ശൂരത്വത്തിന് പേരുകേട്ട ദിവസമല്ലേ ജാനു മകന് ഒന്ന്. :)
-സുല്‍
ഇന്നലെകള്‍ ഇത്രമറക്കാന് ശ്രമിച്ചാലും ആവില്ല മാഷെ പറ്റുമെന്നെ എനിക്ക് തോന്നുനില്ല.കാലയവനികയ്ക്കുള്ളില്‍ മണ്മറഞ്ഞ ഓര്‍മകള്‍ പിന്നേയും പിന്നോക്കം പായുകില്ലെ..?
ഓര്‍മ്മകള്‍ മരിക്കുന്ന പ്രശ്നമില്ല പൊങെട്ടാ...
ഏംബക്കം വരുന്ന പൊലെ അതു പിന്നെയും പിന്നെയും വന്നുകൊണ്ടിരിക്കും...
Post a Comment